Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ansiba Hassan

അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്‍റെ ഹര്‍ജി: അന്‍സിബ കക്ഷിചേരും

കൊച്ചി: താരസംഘടനയായ 'അമ്മ' അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്‍റെ ഹര്‍ജിയില്‍ അന്‍സിബ ഹസനും കക്ഷിചേരും. എറണാകുളം മുന്‍സിഫ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കി. ശ്വേത മേനോന്‍റെ ഹര്‍ജിയില്‍ രമേഷ് പിഷാരടി കണ്‍വീനര്‍ ആയ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അമ്മയുടെ ബൈലോയ്ക്ക് വിരുദ്ധമായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു എന്നായിരുന്നു ശ്വേത മേനോന്‍റെ വാദം. ഇതോടെയാണ് അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി തടഞ്ഞത്. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കാനിരിക്കവെയാണ് അന്‍സിബ വീണ്ടും കക്ഷി ചേര്‍ന്നിരിക്കുന്നത്.

അഡ്‌ഹോക് കമ്മിറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കോടതി ഉത്തരവിനു പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും രമേഷ് പിഷാരടി രാജിവച്ചിരുന്നു. സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വിധിയെ മാനിക്കുന്നു എന്നുമായിരുന്നു പിഷാരടിയുടെ പ്രതികരണം.

Kerala

ടി​നി ടോ​മി​നെ​തി​രേ​യു​ള്ള അ​ന്‍​സി​ബ​യു​ടെ ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: നട​ന്‍ ടി​നി ടോ​മി​നെ​തി​രേ അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി എ​റ​ണാ​കു​ളം ജു​ഡീ​ഷല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ ആ​ഭ്യ​ന്ത​ര ത​ര്‍​ക്ക​ങ്ങ​ളെത്തു ട​ര്‍​ന്നാ​ണ് ന​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ന്നെ ടി​നി ടോം ​നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ച്ചെ​ന്നും ജി​ഹാ​ദി​യെ​ന്ന് വി​ളി​ച്ച് വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യെ​ന്നു​മാ​ണ് അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി.

നേ​ര​ത്തേ ക​ട​വ​ന്ത്ര പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി വൈ​കി​യ​തി​നാ​ലാ​ണ് ന​ടി നേ​രി​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ്. എ​ഫ്‌​ഐ​ആ​ര്‍ പോ​ലും ഇ​ടാ​തെ പോ​ലീ​സ് കേ​സ് അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

അ​തേ​സ​മ​യം, അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ടി നീ​ന കു​റു​പ്പി​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ടി​നി ടോം ​ത​ന്നെ​ക്കു​റി​ച്ച് മ​തം മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പ​ല​രും കേ​ട്ടി​ട്ടു​ണ്ടെ​ന്നും നീ​ന കു​റു​പ്പ് അ​ട​ക്കം അ​തി​ന് സാ​ക്ഷി​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​ന്‍​സി​ബ പ​റ​ഞ്ഞി​രു​ന്ന​ത്.

ടി​നി ടോം ​വ​ര്‍​ഗീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു അ​മ്മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശ്വേ​താ മേ​നോ​ന്‍ പ​റ​ഞ്ഞ​ത്.

Kerala

ടി​നി ടോ​മി​നെ​തി​രെ തെ​ളി​വി​ല്ല; അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ന​ട​ൻ ടി​നി ടോം ​വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ന​ടി അ​ൻ​സി​ബ ഹ​സ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ്. അ​ൻ​സി​ബ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ‌തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് എ​സി​പി​ക്ക് ക​ട​വ​ന്ത്ര പോ​ലീ​സ് റി​പ്പോ​ർ​ട്ടും ന​ൽ​കി.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ടി​നി ടോം ​ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യാ​ണ് അ​ൻ​സി​ബ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​ൻ​സി​ബ, ടി​നി ടോം ​എ​ന്നി​വ​രെ നേ​രി​ട്ട് വി​ളി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​രു​ഭാ​ഗ​ത്തി​ന്‍റെ​യും മൊ​ഴി​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കേ​സ് എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​യ​ത്.

അ​ൻ​സി​ബ ന​ൽ​കി​യ പ​രാ​തി വെ​റും കേ​ട്ടു​കേ​ൾ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മു​ള്ള​താ​ണെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ടി​നി ടോം ​വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളി​ല്ല.

തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ന​ട​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് എ​സി​പി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ൻ​സി​ബ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Movies

ആ​ദ്യം 'മേ​ത്ത​ച്ചി'​യാ​ക്കി, പി​ന്നെ 'ജി​ഹാ​ദി​'യാ​ക്കി; ആ ​ജ​ന​പ്ര​തി​നി​ധി​യും അ​വ​ർ​ക്കൊ​പ്പം കൂ​ടി: ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി അ​ൻ​സി​ബ  

വ്യാ​ജ​വും അ​ശ്ലീ​ല​വും നി​റ​ഞ്ഞ​തു​മാ​യ വീ​ഡി​യോ​ക​ൾ നി​ർ​മി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​നും സ്വ​ഭാ​വ​ഹ​ത്യ ന​ട​ത്തു​ന്ന​തി​നു​മെ​തി​രെ ന​ടി​മാ​രാ​യ ല​ക്ഷ്മി​പ്രി​യ, ശ്വേ​താ മേ​നോ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കു​റി​പ്പു​മാ​യി ന​ടി അ​ൻ​സി​ബ ഹ​സ​ൻ.

ആ​ദ്യം ത​ന്നെ മേ​ത്ത​ച്ചി​യാ​ക്കി​യും പി​ന്നീ​ട് ജി​ഹാ​ദി​യാ​ക്കി​യും മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ ഒ​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നു​വെ​ന്നും ഒ​രു ജ​ന​പ്ര​തി​നി​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​ന് കൂ​ട്ടു​നി​ന്ന​താ​യും അ​ൻ​സി​ബ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ൽ ആ ​ജ​ന​പ്ര​തി​നി​ധി​യു​ടെ മ​ക​ൻ ത​നി​ക്ക് ത​ള​ര​രു​ത് എ​ന്നൊ​രു സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു​വെ​ന്നും അ​ൻ​സി​ബ കു​റി​പ്പി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്.  

‘വേ​ട്ട​യാ​ട​ലു​ക​ൾ​ക്ക് അ​വ​സാ​ന​മി​ല്ലെ​ന്ന് അ​റി​യാം, എ​ങ്കി​ലും പൊ​രു​താ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​നം. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്,’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. 

അ​ൻ​സി​ബ​യു​ടെ വാ​ക്കു​ക​ൾ

എ​ന്‍റെ ഓ​രോ ത​രി​യി​ലും ക​ത്തി​യെ​രി​യു​ന്ന ഈ ​വേ​ദ​ന​യ്ക്ക് വാ​ക്കു​ക​ളി​ല്ല. ആ​ദ്യം 'മേ​ത്ത​ച്ചി'​യാ​ക്കി, പി​ന്നെ 'ജി​ഹാ​ദി'​യാ​ക്കി, മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ എ​ന്നെ ഒ​റ്റ​പ്പെ​ടു​ത്തി... ജ​ന​പ്ര​തി​നി​ധി മു​ത​ൽ പ​ല​രും ഇ​തി​ന് കൂ​ട്ടു​നി​ന്നു. പ​ക്ഷേ, അ​തെ​ല്ലാം ക​ഴി​ഞ്ഞ് ആ ​ജ​ന​പ്ര​തി​നി​ധി​യു​ടെ മ​ക​ൻ എ​നി​ക്ക് അ​യ​ച്ച സ​ന്ദേ​ശം മാ​ത്രം ബാ​ക്കി: 'ത​ള​ര​രു​ത്'.

ചാ​രു​ക്കേ​ര​യി​ൽ ഇ​രു​ന്ന് അ​വ​ർ എ​ന്‍റെ സ്വ​ഭാ​വ​ഹ​ത്യ ന​ട​ത്തി. മ​ഹാ​ന​ട​ൻ മു​ത​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വ​രെ, അ​വ​സാ​ന​മെ​ന്‍റെ ര​ണ്ടാ​ന​ച്ഛ​ന്‍റെ പേ​രി​ൽ പോ​ലും എ​ന്നെ തേ​ജോ​വ​ധം ചെ​യ്തു.

ഇ​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ളി​ലേ​ക്കും ആ ​ക്രൂ​ര​മാ​യ വി​ര​ലു​ക​ൾ നീ​ളു​ന്നു. കൂ​ടെ​പ്പി​റ​ന്ന നാ​ല് സ​ഹോ​ദ​ര​ങ്ങ​ൾ കൂ​ടി എ​നി​ക്കു​ണ്ട് എ​ന്ന ചി​ന്ത പോ​ലും അ​വ​ർ​ക്ക് എ​ന്നെ ത​ക​ർ​ക്കാ​ൻ ത​ട​സ്സ​മാ​യി​ല്ല.

ല​ക്ഷ​ങ്ങ​ൾ ഒ​ഴു​ക്കി പി.​ആ​ർ ഏ​ജ​ൻ​സി​ക​ളെ​ക്കൊ​ണ്ട് അ​വ​ർ എ​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന മെ​ന​യു​ന്നു. ഇ​നി​യും അ​വ​ർ ആ​ക്ര​മി​ക്കും, ഇ​നി​യും അ​വ​ർ എ​ന്നെ വേ​ട്ട​യാ​ടും. എ​നി​ക്ക​റി​യാം. പ​ക്ഷേ, എ​ന്‍റെ സം​ഘ​ട​ന​യി​ൽ ഞാ​ൻ ചോ​ദി​ച്ച, ഉ​ത്ത​ര​മി​ല്ലാ​ത്ത ആ ​ചോ​ദ്യ​ങ്ങ​ൾ വാ​യു​വി​ൽ അ​ല​യു​ന്നു​ണ്ട്... അ​വ എ​ന്നെ​ന്നേ​ക്കു​മാ​യി മൗ​ന​മാ​ക്ക​പ്പെ​ട്ടി​ല്ല.

ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഞാ​ൻ പൊ​രു​താ​ൻ തീ​രു​മാ​നി​ച്ച​ത്, എ​ന്‍റെ ഒ​ടു​വി​ല​ത്തെ ആ​ശ്ര​യം ഈ ​രാ​ജ്യ​ത്തി​ന്‍റെ നി​യ​മം മാ​ത്ര​മാ​യ​തു​കൊ​ണ്ടാ​ണ്.

നീ​തി പു​ല​രു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തോ​ടെ, ഈ ​ക്രൂ​ര​ത​ക​ൾ​ക്കെ​തി​രെ ഞാ​ൻ ഇ​ന്ന് പ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സ​ത്യം വെ​ളി​ച്ച​ത്തു വ​രി​ക ത​ന്നെ ചെ​യ്യും. ഈ ​ഇ​രു​ട്ടി​ലും എ​ന്നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത് ആ ​നീ​തി​യി​ലു​ള്ള വി​ശ്വാ​സം മാ​ത്ര​മാ​ണ്. സ്നേ​ഹ​ത്തോ​ടെ, അ​ൻ​സി​ബ ഹ​സ്സ​ൻ!

Kerala

ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി: പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും

കൊച്ചി: ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കടവന്ത്ര പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കടവന്ത്ര പോലീസ് കേസ് എടുത്തത്.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്‌ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി. തനിക്കെതിരേ നിരന്തരം സൈബര്‍ അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്നും "ജിഹാദി' എന്ന് വിളിച്ച് വര്‍ഗീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ടിനി ടോമിനെതിരെയുള്ള പരാതി.

അതേസമയം, അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടി നീന കുറുപ്പിന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞത്. എന്നാല്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അമ്മ പ്രസിഡന്‍റ് ശ്വേതാ മേനാന്‍ വ്യക്തമാക്കിയത്.

Kerala

ടിനി ടോമിനെതിരെ കേസ് എടുക്കണം: കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ടിനി ടോമിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ കോടതിയെ സമീപിച്ചു. അന്‍സിബ നല്‍കിയ പരാതിയില്‍ കടവന്ത്ര പോലീസിന്‍റെ പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് അന്‍സിബ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ടിനി ടോം തനിക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തിയെന്നും ജിഹാദി എന്ന് വിളിച്ചുവെന്നുമാണ് അന്‍സിബയുടെ പരാതി. ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നാണ് അന്‍സിബയുടെ ആവശ്യം.

പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി കടവന്ത്ര പോലീസ് ടിനി ടോമിന്‍റെയും താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെയും മൊഴി എടുത്തിരുന്നു. ടിനി ടോം വര്‍ഗീയമായി അധിക്ഷേപിക്കുന്നതോ ജിഹാദി എന്ന് വിളിക്കുന്നതോ കേട്ടിട്ടില്ല എന്നാണ് ശ്വേത മൊഴി നല്‍കിയത്.

വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് പരാതിയെന്നും അടിസ്ഥാനഹരിതമാണ് എന്നുമാണ് ടിനി ടോം മൊഴി നല്‍കിയത്. അന്‍സിബ മതം മാറ്റിയെന്ന് ആരോപിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ടിനി ടോം അധിക്ഷേപിക്കുന്നത് അന്‍സിബ നേരിട്ട് കേട്ടിട്ടില്ല, സംഘടനയിലുള്ളവര്‍ പറഞ്ഞുവെന്നാണ് നടിയുടെ മൊഴി. അതിനാല്‍ തന്നെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കാം എന്ന തീരുമാനത്തിലാണ് പോലീസ്. ഈ സാഹചര്യത്തിലാണ് അന്‍സിബ കോടതിയെ സമീപിച്ചത്.

Kerala

ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി: പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കും എതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

പോലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്നും അന്‍സിബ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അന്‍സിബയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി സംഭവത്തില്‍ പോലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മേയ് 11ന് ആണ് ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ അന്‍സിബ പരാതി നല്‍കിയത്. ഇതുവരെയായിട്ടും പോലീസ് എഫ്‌ഐആര്‍ പോലും തയാറാക്കിയില്ലെന്നും ഹര്‍ജിയിലുണ്ട്. അതേസമയം നടന്‍ ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിന്‍റെയും അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍റെയും മൊഴി കടവന്ത്ര പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തി, ജിഹാദി എന്നു വിളിച്ചുവെന്നാണ് അന്‍സിബയുടെ പരാതി. എന്നാല്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് അന്‍സിബയുടെ പരാതി എന്നും പരാതി അടിസ്ഥാനഹരിതമാണ് എന്നുമായിരുന്നു ടിനി ടോമിന്‍റെ മറുപടി.

Kerala

'അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതം, പിന്നില്‍ വ്യക്തിവൈരാഗ്യം': മൊഴി നല്‍കി ടിനി ടോം

കൊച്ചി: നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ നടന്‍ ടിനി ടോമിന്‍റെ മൊഴി രേഖപ്പെടുത്തി കടവന്ത്ര പോലീസ്. ടിനി ടോം തനിക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തിയെന്നും ജിഹാദി എന്ന് വിളിച്ചുവെന്നുമാണ് അന്‍സിബയുടെ പരാതി. എന്നാല്‍ അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും വ്യക്തിവൈര്യാഗത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും ടിനി ടോം മൊഴി നല്‍കി.

അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സ്റ്റേജ് ഷോയ്ക്കിടെ താനും നീന കുറുപ്പും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി, അതിന് പിന്നാലെയാണ് അന്‍സിബ പരാതിയുമായി വരുന്നത്. ഇത് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് എന്നാണ് ടിനി ടോമിന്‍റെ മൊഴി.

താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയും കടവന്ത്ര പോലീസ് എടുത്തിരുന്നു. ടിനി ടോം അത്തരത്തില്‍ വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി ടോം പറഞ്ഞതിനെക്കുറിച്ചോ തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് ശ്വേത കടവന്ത്ര പോലീസിന് നല്‍കിയ മൊഴി.

നീന കുറുപ്പിന്‍റെയും അന്‍സിബയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അന്‍സിബ മതം മാറ്റി എന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ലക്ഷ്മിപ്രിയക്കെതിരെ അന്‍സിബ നല്‍കിയ പരാതി തൃക്കാക്കര പോലീസ് തള്ളിയിരുന്നു. പരാതിയില്‍ കഴമ്പില്ല എന്നായിരുന്നു പോലീസിന്‍റെ റിപ്പോര്‍ട്ട്.

Kerala

ലക്ഷ്‌മി പ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ

കൊച്ചി: നടി ലക്ഷ്‌മി പ്രിയയ്ക്കും ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മ എന്നിവർക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. ക്രിമിനൽ നടപടിപ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

ഈമാസം പതിനേഴിനകം റിപ്പോർട്ട് നൽകാൻ പോലീസിന് തൃപ്പൂണിത്തുറ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി നിർദേശം നൽകി.

അൻസിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഈ മാസം 17 നുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ അമ്മയിൽനിന്നും പുറത്താക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അൻസിബ മൂവർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കിയിരിക്കുന്നത്.

Kerala

സം​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു; ന​ടി അ​ൻ​സി​ബ​യ്ക്ക് അ​മ്മ​യു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ഭി​മു​ഖം ന​ൽ​കി സം​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ന​ടി അ​ൻ​സി​ബ​യ്ക്ക് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. 17-ാം തീ​യ​തി​ക്ക​കം മ​റു​പ​ടി ന​ൽ​ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

അ​ൻ​സി​ബ​യു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ സം​ഘ​ട​ന​യ്ക്ക് വ​ലി​യ രീ​തി​യി​ൽ ക​ള​ങ്ക​മു​ണ്ടാ​ക്കി. ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നി​ട്ടും അ​തി​ന് ശ്ര​മി​ച്ചി​ല്ലെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14-ന് ​ന​ട​ന്ന അ​മ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ത്ത ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ട​ന​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് ഇ​പ്പോ​ൾ വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്.

വെ​ണ്ണ​ല തൈ​ക്കാ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​മാ​യി​രു​ന്നു കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ സ്പോ​ൺ​സ​ർ. എ​ന്നാ​ൽ ഒ​രു മ​ത​സ്ഥാ​പ​നം സം​ഘ​ട​ന​യു​ടെ പ​രി​പാ​ടി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​നെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ അ​ൻ​സി​ബ ഹ​സ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. കു​ടും​ബ​സം​ഗ​മ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ൻ​സി​ബ സം​ഘ​ട​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലും ജോ​ലി​സം​ബ​ന്ധ​മാ​യ തി​ര​ക്കു​ക​ളാ​ലു​മാ​ണ് അ​ൻ​സി​ബ രാ​ജി വെ​ച്ച​തെ​ന്നാ​യി​രു​ന്നു അ​ന്ന് അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ ത​ന്‍റെ രാ​ജി​ക്ക് കാ​ര​ണം ന​ട​ൻ ടി​നി ടോം ​ആ​ണെ​ന്ന് അ​ൻ​സി​ബ പി​ന്നീ​ട് പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി. ടി​നി ടോം ​ത​ന്നെ മ​ത​വാ​ദി എ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു​വെ​ന്നും അ​ൻ​സി​ബ പ​റ​ഞ്ഞി​രു​ന്നു.

Kerala

ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി; കഴമ്പില്ലെന്ന് പോലീസ്

കൊച്ചി: നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നു പോലീസ്. അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്നു ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. അന്‍സിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.

ലക്ഷ്മിപ്രിയ തനിക്കെതിരെ നല്‍കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മ മൂന്നു മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി.

മുഖ്യമന്ത്രിക്കു നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് തൃക്കാക്കര എസിപി നടിമാരുടെയും എസ്‌ഐയുടെയും മൊഴി എടുത്തത്. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എസ്‌ഐ രേഷ്മ അന്‍സിബയോടു മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്‍സിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണിതെന്നാണ് പോലീസ് പറയുന്നത്.

Kerala

ടി​നി ടോ​മി​നെ​തി​രായ പ​രാ​തി; അ​ൻ​സി​ബ ഹ​സ​നെ മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​പ്പി​ച്ച് പോലീസ്

കൊ​ച്ചി: ന​ട​ൻ ടി​നി ടോ​മി​ന് എ​തി​രാ​യ പ​രാ​തി​യി​ല്‍ ന​ടി അ​ന്‍​സി​ബ ഹ​സ​നെ മൊ​ഴി​യെ​ടു​ക്കാ​ന്‍ വി​ളി​പ്പി​ച്ച് പോ​ലീ​സ്. ക​ട​വ​ന്ത്ര സ്റ്റേ​ഷ​നി​ൽ ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

ഈ ​മാ​സം ഒ​ന്നാം തി​യ​തി​യാ​ണ് ടി​നി ടോ​മി​നെ​തി​രെ അ​ൻ​സി​ബ പ​രാ​തി ന​ൽ​കി​യ​ത്. മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ ത​ർ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ടി​നി​ക്കെ​തി​രെ അ​ൻ​സി​ബ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ത​നി​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി ടി​നി സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്നു​വെ​ന്നും വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്നും അ​ൻ​സി​ബ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ത​ന്‍റെ കു​ടും​ബ​ത്തെ​യും ടി​നി വേ​ട്ട​യാ​ടു​ന്നു. ടി​നി​യു​ടെ​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പെ​രു​മാ​റ്റ​മാ​ണെ​ന്നും അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

Movies

പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റെ​യും മ​ക​നെ​യും മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ആ​ക്ഷേ​പം; ടി​നി​ക്കെ​തി​രെ അ​ന്‍​സി​ബ

ന​ട​ന്‍ ടി​നി ടോം ​ത​നി​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും മ​ത തീ​വ്ര​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി.

ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. അ​മ്മ സം​ഘ​ട​ന​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​ന്‍​സി​ബ ന​ല്‍​കു​ന്ന ര​ണ്ടാ​മ​ത്തെ പ​രാ​തി​യാ​ണി​ത്.

നേ​ര​ത്തെ ന​ടി ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ​യും തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ലെ വ​നി​താ എ​സ്‌​ഐ​യ്‌​ക്കെ​തി​രെ​യും അ​ന്‍​സി​ബ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി എ​ന്നൊ​ക്കെ​യാ​ണ് ടി​നി ടോ​മി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ത​ന്നെ​യും കു​ടും​ബ​ത്തെ​യും ടി​നി ടോം ​തു​ട​ര്‍​ച്ച​യാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു, മ​ത​തീ​വ്ര​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു, ഒ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റെ​യും മ​ക​നെ​യും മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ടി​നി ടോം ​ആ​ക്ഷേ​പി​ച്ചു എ​ന്ന​ത​ട​ക്ക​മാ​ണ് ടി​നി ടോ​മി​നെ​തി​രെ​യു​ള്ള അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍.

അ​മ്മ സം​ഘ​ട​ന​യു​ടെ ഗ്രൂ​പ്പി​ല​ട​ക്കം വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി. ജി​ഹാ​ദി എ​ന്നു വി​ളി​ച്ചു​വെ​ന്നും ഇ​ത് ത​ന്നെ ബാ​ധി​ച്ചു​വെ​ന്നും സം​ഘ​ട​ന​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍ ത​ന്നെ സം​ശ​യ​ത്തോ​ടെ ക​ണ്ടു​വെ​ന്നും പ​രാ​തി​യി​ല്‍ അ​ന്‍​സി​ബ പ​റ​യു​ന്നു​ണ്ട്.

Kerala

'അന്‍സിബയോട് വ്യക്തിവൈരാഗ്യമില്ല, ഇതില്‍ പ്രത്യേകമായി അജണ്ടയില്ല': നടിയുടെ പരാതിയില്‍ മൊഴി നല്‍കി ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലെത്തി മൊഴി നല്‍കി നടി ലക്ഷ്മിപ്രിയ. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന് അന്‍സിബ പറയുന്നത് തെറ്റാണെന്നും തന്‍റെ കൈയില്‍ തെളിവുകളുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്‍റെ പിന്നില്‍ ആരുമില്ല. എനിക്ക് പ്രത്യേകമായി അജണ്ടയുമില്ല. രണ്ടുപേര്‍ തമ്മിലുള്ള ഒരു പ്രശ്‌നം സംഘടനയല്ല പരിഹരിക്കേണ്ടത്. എന്റെ ഫോണിലേക്ക് അനാവശ്യം എന്ന് തോന്നുന്ന ഒരു മെസേജ് അയക്കുമ്പോള്‍ അതിന് ഉത്തരം പറയാന്‍ പുള്ളിക്കാരി ബാധ്യസ്ഥയായിരുന്നു. എനിക്ക് നിയമപരമായി പോകണമെങ്കില്‍ അതിനുള്ള അധികാരമില്ലേ.

കൈയ്യിലുള്ള തെളിവുകള്‍ എല്ലാം പോലീസിന് നല്‍കും. അവിടെ എന്ത് നടന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. അത് മുഴുവന്‍ കൈമാറും. അന്‍സിബയെ മൂന്നു മണിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇരുത്തിയ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പോലീസ് അതോറിറ്റിയാണ്. എന്റെ ഓര്‍മ്മയില്‍ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കന്‍ഡും മാത്രമാണ് ഞങ്ങള്‍ അവിടെ ഇരുന്നത്.

ഇത്ര കൃത്യമായി സമയം പറയണമെങ്കില്‍ എന്റെ കൈയ്യില്‍ അതിനുള്ള സോളിഡ് തെളിവുകള്‍ ഉള്ളതു കൊണ്ടാണ്. ഒരു സംഘടനയിലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമുണ്ടോ? നമ്മള്‍ രണ്ടു പേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക, നമ്മള്‍ സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോള്‍, അതില്‍ സംഘടനയ്ക്ക് എന്താണ് ബാധ്യത.

എനിക്ക് ഇപ്പോഴും അന്‍സിബ ഹസന്‍ എന്ന വ്യക്തിയോട് യാതൊരു വിധത്തിലുള്ള വ്യക്തി വൈരാഗ്യങ്ങളുമില്ല. പിന്നെ ഡിസംബര്‍ പത്താം തീയതി ഇങ്ങനൊരു മെസേജ് അയച്ചിട്ട് പോലും ഡിസംബര്‍ 14-ാം തീയതി ആ മോളെ കണ്ടപ്പോള്‍ ഞാന്‍ വാങ്ങിച്ചു വച്ചിരുന്ന ഗിഫ്റ്റ് വരെ കൊടുത്തിട്ടുണ്ട് എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.

Kerala

അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി; ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു​വെ​ന്ന് ശ്വേ​ത മേ​നോ​ൻ

കൊ​ച്ചി: ന​ട​ൻ ടി​നി ടോ​മി​നെ​തി​രാ​യ ന​ടി അ​ൻ​സി​ബ​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ അ​ധ്യ​ക്ഷ ശ്വേ​ത മേ​നോ​ൻ. ന​ട​ന്ന​ത് ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്നും ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു​വെ​ന്നും ശ്വേ​ത മേ​നോ​ൻ പ​റ​ഞ്ഞു.

ഇ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കു​മ്പോ​ൾ വ​ന്ന പ​രാ​തി വ​ള​രെ ആ​സൂ​ത്രി​ത​മാ​ണ്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ൻ​സി​ബ​യെ വി​ളി​ച്ചു​വെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ല. മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ പ​രാ​തി അ​മ്മ​യ്ക്ക് ല​ഭി​ച്ച​ത് ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​മ്മ​യു​ടെ രീ​തി​ക്ക് അ​നു​സ​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി.

അ​ൻ​സി​ബ​യു​ടെ രാ​ജി സ്വീ​ക​രി​ച്ച​ത് ഈ ​മാ​സം 12നാ​ണ്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ടി​നി ടോ​മി​നെ​തി​രാ​യ പ​രാ​തി രാ​ജി​ക്ക​ത്തി​ൽ പോ​ലും പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ കു​റി​ച്ച് മാ​ത്ര​മാ​ണ് അ​ൻ​സി​ബ ത​ന്നോ​ട് സം​സാ​രി​ച്ച​ത്.

സം​ഘ​ട​ന​യ്ക്ക് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് താ​ൻ പ​റ​ഞ്ഞി​രു​ന്നു. മ​ത സ്ഥാ​പ​ന​ത്തെ സ്പോ​ൺ​സ​റാ​ക്കി​യ​തി​ൽ അ​ൻ​സി​ബ ക​മ്മി​റ്റി​യി​ൽ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചി​രു​ന്നു. പ​ക്ഷേ ഭൂ​രി​ഭാ​ഗം പേ​രും അ​നു​കൂ​ലി​ച്ചു. അ​ൻ​സി​ബ​യെ കേ​ൾ​ക്കു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

Movies

'ജിഹാദി എന്ന് വിളിച്ചു, അവിഹിത കഥകളുണ്ടാക്കുന്നു': 'അമ്മ'യില്‍ നിന്നു രാജി വയ്ക്കാന്‍ കാരണം ടിനി ടോം എന്ന് അന്‍സിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും താന്‍ രാജി വയ്ക്കാന്‍ കാരണം നടന്‍ ടിനി ടോം ആണെന്ന് നടി അന്‍സിബ ഹസന്‍. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകളുണ്ടാക്കുമെന്നും തന്നെ ജിഹാദിയെന്ന് വിളിച്ചതായുമാണ് അന്‍സിബ പറയുന്നത്.

താന്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് സംഘടനയിലെ മറ്റ് അംഗങ്ങളുടെ മുന്നില്‍ വച്ച് പറഞ്ഞു. ഇക്കാര്യം കേട്ട നടി നീന കുറുപ്പ് ആണ് തന്നോട് പറഞ്ഞത്. തന്നെ മതതീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിച്ചു. താന്‍ എതിരില്ലാതെ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുതലാണ് ആരോപണങ്ങള്‍ തുടങ്ങിയത്.

ടിനി ടോമിന്‍റെ ഡ്രൈവറെ അടക്കം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു. സെക്രട്ടറിക്കെതിരെ ടിനി ടോം മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് തനിക്കെതിരെ നടന്‍ തിരിയാന്‍ കാരണമായത്.

ഇത്രയും കാലം ഒന്നും പറയാതെയിരുന്നത് സിനിമയില്‍ നിന്നും പുറത്താക്കുമെന്ന് പേടിച്ചാണെന്നും അന്‍സിബ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ടിനി ടോം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ കോള്‍ എടുക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല.

അതേസമയം, അന്‍സിബ ഫെബ്രുവരിയില്‍ രാജി വച്ചതായാണ് മേയ് മാസം ആദ്യം നടന്ന അമ്മ യോഗത്തിന് ശേഷം പ്രസിഡന്‍റ് ശ്വേത മേനോന്‍ പ്രതികരിച്ചത്. വ്യക്തിപരമായ തിരക്കുകള്‍ കാരണം രാജി വച്ചുവെന്നായിരുന്നു വിശദീകരണം.

Latest News

Corehub Up